പള്ളിക്കര: പൂച്ചക്കാട് സേവന രംഗത്ത് മുന്നേറികൊണ്ടിരിക്കുന്ന എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് സഞ്ചീവനി ഹോസ്പിറ്റൽ കാഞ്ഞങ്ങാടിന്റെയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സംയുക്താഭിമുഖ്യത്തിൽ പൂച്ചക്കാട് വെച്ച് മെയ് 13ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അതിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജി സി സി ചെയർമാൻ ബി കെ മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കെ പി മുഹമ്മദ് കുഞ്ഞി(ചെയർമാൻ), മുനീർ ബടക്കൻ (ജനറൽ കൺവീനർ) കുഞ്ഞഹമ്മദ് മദർ ഇന്ത്യ (ട്രഷറർ) തെരെഞ്ഞെടുത്തു. കെ അബൂബക്കർ ,അബ്ദുൽ ഖയ്യും, മുഹാജിർ പൂച്ചക്കാട് എന്നിവർ വൈസ് ചെയർമാന്മാർ ആയും റഫീഖ് കപ്പണ, അസീസ് മലായി എന്നിവർ ജോ.കൺവീനർമാരായും തെരഞ്ഞടുത്തു, സ്വാലിഹ് ഹാജി മുക്കൂട്, അബ്ദുൽ മജീദ് എ പി, ഇംതിയാസ് (പ്രോഗ്രാം) അബൂബക്കർ പി, ബി കെ അബൂബക്കർ, അബിനാസ്, അസ്ഹർ, ബി കെ സവാദ്, അബൂബക്കർ സിദ്ദിഖ്, ത്വയ്യിബ്, റഊഫ് കണ്ടത്തിൽ, മുനീർ സ്റ്റാർ (പ്രചാരണം ) നൗഷാദ്, ശഹ്ശാദ് ( വളണ്ടിയർ ) എന്നി ഉപസമിതികളെയും യോഗം തെരെഞ്ഞടുത്തു. ഉമർ സഖാഫി, അഷ്റഫ്, കരിപ്പൊടി ,കെ പി മുഹമ്മദ് കുഞ്ഞി, പി കെ കെ പൂച്ചക്കാട്, ശരീഫ് ബടക്കൻ, ഇംതിയാസ്, സലാം ബടക്കൻ ,കുഞ്ഞഹമ്മദ് ഖാലിദിയ്യ, മുഹാജിർ പൂച്ചക്കാട് എന്നിവർ സംസാരിച്ചു. യോഗത്തിൽ കെ പി മുഹമ്മദ് കുഞ്ഞി സ്വാഗതവും, ഇംതിയാസ് നന്ദിയും പറഞ്ഞു.
0 Comments