കാഞ്ഞങ്ങാട്: മുട്ടുന്തല ശംസുൽ ഉലമ സുന്നി സെന്റർ എസ് കെ എസ് എസ് എഫ് മുട്ടുംന്തല ശാഖ മർഹൂം മുഹമ്മദലി ജൗഹറിന്റെ നാമദേയത്തിൽ വെള്ളമില്ലാത്ത പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുക എന്ന സന്ദേശവുമായി ''ജല വിതരണം ജനസേവനം" സീസൺ 2 പദ്ധതിക്ക് കാസറഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ഓർഗനൈസിംഗ് സെക്രട്ടറി പി.എച്ച്.അസ്ഹരി ആദൂർ ശാഖ പ്രസിഡന്റ് ഇല്യാസ് പി.പിക്ക്. ഫ്ലാഗോ ഫ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു .ശംസുൽ ഉലമ സുന്നി സെന്ററിൽ നടന്ന യോഗം ജമാഅത്ത് പ്രസിഡന്റ് സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദലി അസ്ഹരി മട്ടന്നുര് ഉദ്ഘാടനം ചെയ്തു. റിസ് വാൻ കെ.ടി.ജമാ അത്ത് സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറർ അബ്ദുൾ ഖാദർ ഹാജി റഹ്മത്ത്, അബ്ദുല്ല മീലാദ് ,ബദ്റുദ്ദീൻസൺ ലൈറ്റ്, ഫൈസൽ, ഖൈസ് സൺ ലൈറ്റ്, അർഷാദ്, സാദിഖ്, അബ്ദുല്ല മുട്ടുന്തല, എന്നിവർ സംബന്ധിച്ചു.
0 Comments