ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കലിനിടെ പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്. മേയ് നാലിന് അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് പോയ വിമാനത്തിലാണ് പീഡനശ്രമം നടന്നത്.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഒന്നും പ്രതികരിക്കാനാവില്ല. അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
സംഭവത്തില്‍ എയര്‍ഹോസ്റ്റസ് പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസും പൈലറ്റും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പേരില്‍ മുംബൈയില്‍െ സഹര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പൈലറ്റിനെതിരെ ഐപിസി 354 (സ്ത്രീത്വത്തെ അപമാനിക്കല്‍) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
0 Comments