സ്‌കൂള്‍ യൂണിഫോമിന്റെ അളവ് എടുക്കനെന്ന വ്യാജേന കടയില്‍ വിളിച്ചുകയറ്റി തയ്യല്‍ക്കാരാന്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ കൊച്ചി എളമക്കര സ്വദേശി പ്രദീപിനെ(50) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ തുറക്കാറായതിനാല്‍ കുട്ടിയുടെ യൂണിഫോം തയ്ക്കാന്‍ പ്രദീപിനെ ഏല്‍പ്പിച്ചിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം എത്തി ഒന്ന് അളവെടുത്തിരുന്നതാണ്.
എന്നാല്‍ ഇന്നാലെ എളമക്കരയില്‍ വച്ചു കുട്ടിയെ വീണ്ടും കണ്ടപ്പോള്‍ യൂണിഫോമിന്റെ അളവു നഷ്മായി എന്നും വീണ്ടും അളവെടുക്കണം എന്നും പറഞ്ഞ് പ്രദീപ് കുട്ടിയെ സ്ഥാപനത്തിലേയ്ക്കു വിളിച്ചു കയറ്റുകയായിരുന്നു. അളവെടുക്കാനെന്ന വ്യാജേന ഇയാള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കടന്നു പിടിച്ചു. ഇതോടെ കൂട്ടി ഓടി രക്ഷപെട്ടു. വീട്ടിലെത്തി മാതാപിതാക്കളോടു കാര്യം പറയുകയായിരുന്നു. കുട്ടിയുടെ മാതാവ് ഉടന്‍ തന്നെ ഏളമക്കാര സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി.

0 Comments