സിവിൽ സർവീസ് റാങ്ക് ജേതാവിന് കാസർക്കോട്ട് പ്രൌഢ സ്വീകരണം

സിവിൽ സർവീസ് റാങ്ക് ജേതാവിന് കാസർക്കോട്ട് പ്രൌഢ സ്വീകരണം

തളങ്കര: അച്ചടക്കവും കഠിനാധ്വാനവുമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ശാഹിദ് തിരുവള്ളൂർ അഭിപ്രായപ്പെട്ടു, ജീവിതത്തിൽ പരാജയങ്ങളും, പ്രയാസങ്ങളും നേരിടെണ്ടി വരും
ഓരോ പ്രയാസങ്ങൾ വരുമ്പോഴും തൊട്ടു പിന്നിലായി വിജയമുണ്ടാകുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള മുസ്ലിം എംപ്പോയിസ് കാസർകോട് ജില്ലാ കമ്മിറ്റി തളങ്കരയിൽ സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് പ്രസംഗിക്കുകയായിരുന്നു ശാഹിദ് തിരുവള്ളൂർ. എൻ എ നെല്ലിക്കുന്ന് എം.എൽ എ ഉദ്ഘാടനം ചെയ്തു,
സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി ഹാരാർപ്പണം നടത്തി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി സിറാജ് ഖാസി ലൈൻ സ്വാഗതം പറഞ്ഞു, നിംഷീദ് മലപ്പുറം വിഷയവതരണം നടത്തി, അഡ്വ വി.എം മുനീർ, ബഷീർ വോളിബോൾ, സയ്യിദ് ഹംദുള്ള തങ്ങൾ മൊഗ്രാൽ, ബഷീർ ദാരിമി തളങ്കര,
എ.എം കടവത്ത് ,ബാസിം ഗസ്സാലി, മുഹമ്മദ് കുഞ്ഞി എഞ്ചിനീയർ, അബ്ദുല്ല ചല, ശമീർ മാസ്റ്റർ തെക്കിൽ, എം.എ നജീബ്, ഇർഷാദ് ഹുദവി ബെദിര, ടി.എസ് മുഹമ്മദ് ബഷീർ, ഇ.കെ മുഹമ്മദ് കുഞ്ഞി മാങ്ങാട്, സലാം അണങ്കൂർ, അബ്ദുൽ ഖാദിർ മാസ്റ്റർ, നാസർ ചെർക്കളം, ഹുസൈൻ അഷ്റഫ് ചെർക്കള, ഹസൻ ഇരിയ, എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments