കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യം; യുവനേതാക്കളെ പിന്തുണച്ച് കെ. സുധാകരന്‍

കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യം; യുവനേതാക്കളെ പിന്തുണച്ച് കെ. സുധാകരന്‍

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പി.ജെ കുര്യനെ മത്സരിപ്പിക്കുന്നതിനെചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ യുവ നേതാക്കളെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍. കോണ്‍ഗ്രസില്‍ അഴിച്ചു പണി അത്യാവശ്യമാണെന്നും രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

ബൂത്ത് തലം മുതല്‍ തന്നെ പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ചില നേതാക്കളില്‍ മാത്രം കെട്ടിവെക്കുന്നത് ശരിയല്ല. തൊലിപ്പുറത്തെ ചികിത്സകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും കെ സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.

നേരത്തെ, എംഎല്‍എമാരായ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, റോജി ജോണ്‍, ഹൈബി ഈഡന്‍, അനില്‍ അക്കര എന്നിവരാണ് രാജ്യസഭയിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യമുയര്‍ത്തി രംഗത്തെത്തിയത്.

Post a Comment

0 Comments