പതിനാറുകാരിയെ ബിയര്‍ കുടിപ്പിച്ച് പീഡിപ്പിച്ച കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കും

പതിനാറുകാരിയെ ബിയര്‍ കുടിപ്പിച്ച് പീഡിപ്പിച്ച കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കും

കാസര്‍കോട്: പതിനാറുകാരിയെ ബിയര്‍ കുടിപ്പിച്ച ശേഷം പീഡിപ്പിച്ച കേസില്‍ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ഉടന്‍ ആരംഭിക്കും. പ്രതികളെ കഴിഞ്ഞ ദിവസം കോടതി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ സിംലാല്‍, ധനേഷ്, ബൈജു, ഗണേഷന്‍, മനോജ് എന്നിവരെയാണ് കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ചത്. 2014 ഡിസംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അഞ്ചംഗ സംഘം ഓട്ടോയില്‍ തട്ടിക്കൊണ്ട്പോയി ബിയര്‍ കുടിപ്പിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
പ്രതികളെ പിന്നീട് ചന്തേര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യപ്രതിയായ സിംലാല്‍ ഇപ്പോഴും റിമാണ്ടിലാണ്. മറ്റ് പ്രതികള്‍ക്കെല്ലാം കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ വിചാരണക്ക് മുന്നോടിയായാണ് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്

Post a Comment

0 Comments