ഇന്ത്യയിലെ മികച്ച യുവ കാർട്ടൂണിസ്റ്റിനുള്ള അവാർഡ് അലി ഹൈദർ ഏറ്റുവാങ്ങി

ഇന്ത്യയിലെ മികച്ച യുവ കാർട്ടൂണിസ്റ്റിനുള്ള അവാർഡ് അലി ഹൈദർ ഏറ്റുവാങ്ങി

കാസര്‍കോട്‌: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സ് ഏർപ്പെടുത്തിയ ഇന്ത്യയിലെ മികച്ച യുവ കാർട്ടൂണിസ്റ്റിനുള്ള മായാ കമ്മത്ത് മെമ്മോറിയൽ അവാർഡ് അലി ഹൈദർ ഏറ്റുവാങ്ങി. ബാംഗ്ലൂരിൽ പ്രമുഖ കാർട്ടൂണിസ്റ്റുകളും മാധ്യമ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

വർത്തമാന ഇന്ത്യയുടെ സാമൂഹിക സാമ്പത്തീക രംഗം കൃത്യമായി പ്രതിഫലിപ്പിക്കാൻ ഹൈദറിന്റെ കാർട്ടൂണിനു കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട കാർട്ടൂണുകളിൽ നിന്ന് അഞ്ചെണ്ണമാണ്‌ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്.

മഞ്ഞംപാറ ഓടക്കടവ് ഹൗസിൽ അബ്ദുൽ ഖാദർ മുസ്ലിയാരുടെയും ആസിയയുടെയും മകനായ ഹൈദർ പയ്യന്നൂർ കോളേജ് അവസാന വർഷ വിദ്യാർത്ഥിയും കേരള കാർട്ടൂൺ അക്കാദമി മെമ്പറുമാണ്.

Post a Comment

0 Comments