കാഞ്ഞങ്ങാട് സൌത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കാഞ്ഞങ്ങാട് സൌത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൌത്തില്‍ വാഹനാപകടത്തില്‍ രണ്ട്പേര്‍ മരിച്ചു. ബൈക്കും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുക്കൂട് സ്വദേശികളായ സുരേഷ് (29), ബൈജു (29) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് വെച്ച് തന്നെ രണ്ടുപേരും മരണപ്പെട്ടിരുന്നു. സുരേഷിന്‍റെ മൃതദേഹം മന്‍സൂര്‍ ആശുപത്രിലും ബിജുവിന്റേത് ജില്ലാ ആശുപത്രിലുമാണ് ഉള്ളത്. ഞായറാഴ്ച രാത്രി 8 മണിക്കാണ് അപകടം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Post a Comment

0 Comments