അബുദാബി : പ്രവാസി യുവതിയുടെ കൊലപാതകിയെ ദുബായ് പൊലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. ദുബായിലെ അല്‍ ബരാഹയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഏതോപ്യന്‍ യുവതിയുടെ കൊലപാതകിയെയാണ് മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ദുബായ് പൊലീസ് പിടികൂടിയത്.
സംഭവത്തില്‍ ഒരു പാക്കിസ്ഥാന്‍ യുവാവാണ് അറസ്റ്റിലായത്. ഇവര്‍ തമ്മിലുണ്ടായ അവിഹിത ബന്ധത്തിലെ ചില സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതി താമസിച്ചിരുന്ന മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ ഇന്ത്യന്‍ സ്വദേശിയായ വാച്ച്മാന്‍ ആണ് പൊലീസിനെ വിവരമറിയിച്ചത്.
പൊലീസെത്തി മുറി തുറന്ന് നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ മുറിയില്‍ നടത്തിയ പരിശോധനയില്‍ എതോപ്യന്‍ യുവതി വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തിയതാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഫോണ്‍
രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയുമായി യുവതി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ യുവാവ് താമസിച്ചിരുന്ന അല്‍ ഐനിലെത്തി പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു.
കൊലപാതകം നടക്കുന്ന ദിവസം രാത്രി യുവാവ് യുവതി താമസിക്കുന്ന അപ്പര്‍ട്ട്‌മെന്റിലെത്തി. 200 ദര്‍ഹം നല്‍കി യുവതിയുമായി രണ്ട് തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. തിരിച്ച് പോകുവാന്‍ വാഹനമൊന്നുമില്ലെന്നും താന്‍ ഇവിടെ ഉറങ്ങി രാവിലെ പോയിക്കോളട്ടെ എന്ന് യുവാവ് ചോദിച്ചപ്പോള്‍ യുവതി 200 ദര്‍ഹം കൂടി ആവശ്യപ്പെട്ടു. ഇത് യുവാവിനെ ചൊടിപ്പിച്ചു.
യുവതി മുഖം കഴുകുവാന്‍ പോയ സമയത്ത് തുണി കൊണ്ട് പുറകില്‍ നിന്നും കഴുത്ത് മുറുക്കി പ്രതി കൊലപാതകം നടത്തി. ശേഷം അവിടെ നിന്ന് 450 ദര്‍ഹവും രണ്ട് മൊബൈല്‍ ഫോണുകളുമെടുത്ത് കടന്നു കളയുകയായിരുന്നു. ശേഷം ഈ വസ്തുക്കളുമായി സമീപത്തെ ഒരു പാര്‍ക്കില്‍ കിടന്നുറങ്ങുകയും പിറ്റേന്ന് രാവിലെ മൊബൈല്‍ കടയില്‍ ചെന്ന് വില്‍ക്കുകയും ചെയ്തു. ശേഷം അല്‍ ഐനില്‍ തിരിച്ചെത്തിയപ്പോഴേക്കും പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

0 Comments