കാഞ്ഞങ്ങാട്: കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'കുവൈറ്റ് ഫെസ്റ്റ്' ജൂൺ 23ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.
ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കുവൈറ്റിലുള്ള കാസറഗോഡ് ജില്ലക്കാരെ മുഴുവൻ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് വേണ്ടി രൂപീകരിച്ച സംഘടന ഈ ഒരു മാതൃകാ സൗഹൃദം നാട്ടിലും ഉണ്ടാക്കിയെടുക്കുന്നതിന്റെയും കുടുംബാംഗങ്ങളെ നാട്ടിൽ ഒരുമിപ്പിക്കുന്നന്റെയും ഭാഗമായാണ് ഇത്തരമൊരു പരിപാടി നാട്ടിൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പത്രക്കുറിപ്പിൽ അറിയിച്ചു.
കെ.ഇ.എ പതിമൂന്നാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഗവണ്മെന്റ് ഹോസ്പിറ്റലുകൾക്കുള്ള മൊബൈൽ ഫ്രീസർ, സ്പോൺസർ ലത്തീഫ് ഉപ്പള കുവൈറ്റ് ഫെസ്റ്റ് ചടങ്ങിൽ വെച്ച് കേരള റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനു കൈമാറും.
രണ്ടു ബഡ്‌സ് സ്‌കൂളുകൾക്ക് നൽകുന്ന 2 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പരിപാടിയില്‍ വെച്ച് കാസറഗോഡ് എം.പി. പി. കരുണാകരൻ സ്‌കൂൾ പ്രതിനിധികൾക് നൽകും. കൂടാതെ കെ.ഇ.എ കുവൈറ്റ് സംഘടനാ മെമ്പർമാരുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് കെ.ഇ.എ നേതാക്കൾ കൈമാറും ,
കെ ഇ എ വിഷൻ 2020 യുടെ ഭാഗമായി മെമ്പർമാരിൽ വിഷരഹിത പച്ചകറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെ ഇ എ അടുക്കളത്തോട്ടം പദ്ധതിക്കാവശ്യമായ വിത്തുൽപന്നങ്ങൾ കൃഷി വകുപ്പ് മേധാവികളും വിതരണം ചെയ്യും.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സ്കൂൾ കുട്ടികൾക്കുള്ള ചിത്ര രചന മത്സരം, എ പി ജെ അബ്ദുൽ കലാം സ്മാരക ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള ക്വിസ് മത്സരം, മെമ്പർമാരുടെ മക്കളുടെ കലാപരിപാടികൾ, കാസറഗോഡ് ജില്ലയിലെ എം എൽ എ മാരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കുന്ന സാംസ്‌കാരിക സമ്മേളനം, പ്രമുഖ ഗായകർ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ