ചൊവ്വാഴ്ച, ജൂൺ 12, 2018
മക്കാ : സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മക്കയിലെ കാസറഗോഡ് ജില്ലകാരായ പ്രവാസികളുടെ സംഘടനയായ കാസറഗോഡ് ഐക്യ വേദിയുടെ ലോഗോ പ്രകാശന കർമ്മം സിറ്റി ഗോൾഡ് കരീം നിർവഹിച്ചു. മക്ക ജബൽ നൂർ ഉസ്മാൻ വില്ലയിൽ വെച്ച് നടന്ന ചടങ്ങ് ഐക്യ വേദി പ്രസിഡന്റ് അബ്ബാസ് ബേക്കൂറിന്റെ അധ്യക്ഷതയിൽ  ഉസ്മാൻ ബായാർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ലാ ജോ.സെക്രട്ടറി വി .പി. അബ്ദുൽ ഖാദർ, കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഹസ്സൻ ബത്തേരി,കെഎംസിസിജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്‌റാഹീം ഇബ്ബു, ഹനീഫാ ബന്ദിയോട്, ആസിഫ് തളങ്കര,  സിയാദ് ചെമ്മനാട്, ചെമ്മു മേൽപറമ്പ് ആബിദ് റഹ്മാനിയ,  റഹ്മാൻ തൃക്കരിപൂർ, താജു പരപ്പ  തുടങ്ങിയവർ പങ്കെടുത്തു.കബീർ ചേരൂർ സ്വാഗതവും നവാസ് അടുക്കത്ത് ബയൽ നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ