വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇട്ടമ്മല്‍ സ്വദേശിയെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു
കാഞ്ഞങ്ങാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കാഞ്ഞങ്ങാട് ഇട്ടമ്മലിലെ മഹമൂദിനെ(42)ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂള്‍ വിട്ട് കാഞ്ഞങ്ങാട് ടൗണിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. കുതറിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാരുടെ പരാതിയിന്‍മേല്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി മഹമൂദിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ