ആഘോഷവേളയിൽ വിശുദ്ധി കാത്ത് സൂക്ഷിക്കുക: എസ്.കെ.എസ്.എസ്.എഫ്
കാസർകോട്: വ്രതാനുഷ്ടാനത്തിന്റെ പരിസമാപ്തി കുറിക്കപ്പെടുന്ന പെരുന്നാള്‍ ആഘോഷം വിവേക പൂര്‍വ്വവും വിശുദ്ധി കാത്ത് സൂക്ഷിച്ചും വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് എസ് കെ എസ് എസ് എഫ്ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, വർക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി, ട്രഷറർ ഷറഫുദ്ധീൻ കുണിയ, മേഖല പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര, ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി എന്നിവർ ആവശ്യപ്പെട്ടു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സഹജീവികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഇടപെടുന്നതിലൂടെയും സംഘടനാ പ്രവര്‍ത്തകര്‍ ആഘോഷ വേളകള്‍ കൂടുതല്‍ സജീവമാക്കണമെന്നും നേതാക്കൾഅഭ്യര്‍ഥിച്ചു. മാനവ എൈക്യത്തിന്റ്റെയും സഹോദര സ്നേഹത്തിന്റ്റയും ഉദാത്തമായ സന്ദേശം ഈ ദിലൂടെ ഉണ്ടാവണമെന്നുഒ,രു മാസത്തെ നോമ്പ് നല്‍കിയ ചൈതന്യം ഒരു ദിവസം കൊണ്ട് നഷ്ട്ടപ്പെടുത്തരുതെന്നും നേതാക്കൾകൂ,ട്ടി ചേർത്തു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ