ബുധനാഴ്‌ച, ജൂൺ 20, 2018
കാഞ്ഞങ്ങാട്: തുടരുന്ന കനത്ത മഴയില്‍ ഹോസ്ദുര്‍ഗ് കോട്ടയുടെ മതില്‍ തകര്‍ന്നു. ഇന്ന് രാവിലെയാണ് ഹോസ്ദുര്‍ഗ് കോട്ടയുടെ മതില്‍ ഇടിഞ്ഞത്. ജില്ലാ ഹോമിയോ ആസ്പത്രിക്ക് സമീപത്തുള്ള മതിലാണ് ഇടിഞ്ഞിരിക്കുന്നത്. ആറേകാല്‍ ഏക്കറോളം വിസ്തൃതിയുള്ള ഹൊസ്ദുര്‍ഗ് കോട്ടയുടെ നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തി നടക്കുന്നതിനിടയിലാണ് കോട്ടയുടെ മതില്‍ തകര്‍ന്നിരിക്കുന്നത്. 30.05 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടത്തുന്നത്.
കിഴക്കുഭാഗത്തുള്ള കൊത്തളത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. തകര്‍ന്നുവീണ ഭാഗങ്ങള്‍ ചെങ്കല്ലും സിമന്റും ചേര്‍ന്ന മിശ്രിതം കൊണ്ടാണ് പുതുക്കി പണിയുന്നത്. ഇതിനിടയിലാണ് മഴയില്‍ ഹോസ്ദുര്‍ഗ് കോട്ടയുടെ മതില്‍ തകര്‍ന്നിരിക്കുന്നത്. 1886ല്‍ ഇക്കേരി രാജാവായിരുന്ന സോമപ്പനായക്കാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. രാജകീയപ്രതാപം വെളിപ്പെടുത്തുന്നതാണ് കോട്ടയിലെ ഭീമാകരങ്ങളായ വട്ടത്തൂണ്‍ കൊത്തളങ്ങള്‍. സ്വയരക്ഷ ഉദ്ദേശിച്ചാണ് കോട്ട പണിതതെന്നു വെളിപ്പെടുത്താനുതകുന്ന തെളിവാണിതെന്നും ഒരഭിപ്രായമുണ്ട്. ഇക്കേരി സേനാപതി സൂറപ്പ നായ്ക്ക് നീലേശ്വരം രാജ്യം ആക്രമിച്ചപ്പോള്‍ ഈ കോട്ടയിലാണ് താവളമുറപ്പിച്ചതെന്നും പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ