ദേളി: സഅദിയ്യ ശരീഅത്ത് കോളേജ് 2018-19 അക്കാദമാക്ക് വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിച്ചു നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തോടെയായിരുന്നു ആരംഭം. വൈസ് പ്രിന്‍സിപ്പള്‍ ബേക്കല്‍ ഇബ്രാഹിം മുസ്ല്യാരുടെ അധ്യക്ഷതയില്‍ വര്‍ക്കിംഗ് സെക്രട്ടറി എ.പി.അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.കെ.ഹുസൈന്‍ ബാഖവി, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, , സൈദലവി ഖാസിമി, അബ്ദുല്‍ ലതീഫ് സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇസ്മായില്‍ സഅദി പാറപ്പള്ളി, അശ്ഫാഖ് മിസ്ബാഹി, സൈഫുദ്ധീന്‍ സഅദി നെക്രാജെ, ഷാഫി സഅദി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments