കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയുടെ രക്തഘടകവിപന യൂണിറ്റ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആസ്പത്രി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു ജില്ലാകലക്ടര്‍ ജീവന്‍ബാബു മുഖ്യാതിഥിയായിരുന്നു. ഡി എംഒ ഡോ. ദിനേശ്കുമാര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മഫിലിപ്പ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍,എച്ച് എം സി അംഗം എം പൊക്ലന്‍ എന്നിവര്‍ സംസാരിച്ചു. രക്തഘടകങ്ങളായ പ്ലേറ്റ്‌ലെറ്റ്, പ്ലാസ്മ, ക്രയോപ്രസിപ്പിറ്റേറ്റ്, പാക്ക്ഡ്‌സെല്‍ എന്നിവ രക്തത്തില്‍ നിന്നും വേര്‍തിരിച്ചുകൊടുക്കുക എന്നതാണ് ഈ യൂണിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമൂലം ഡെങ്കിപ്പനി, മലേറിയ, കാന്‍സര്‍ തുടങ്ങിയരോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആശ്വാസപ്രദമാണ് ഇത് ജില്ലയിലെ ആദ്യത്തെ യൂണിറ്റാണ്.
0 Comments