പുത്തിഗെ: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന രണ്ടു കുട്ടികള്‍ക്കും ഒരു സ്ത്രീക്കും നായയുടെ കടിയേറ്റു. പുത്തിഗെ ഊജംപ്പദവിലെ ഹസൈനാറിന്റെ മകന്‍ അഹമ്മദ് ഹാഷിം(13), അബ്ദുള്‍ഖാദറിന്റെ മകന്‍ അബ്ദുള്‍ ഷഹദ്(9) പൊന്നങ്കളയിലെ ആയിഷ (39) എന്നിവര്‍ക്കാണ് കടിയേറ്റത്. മുന്നുപേര്‍ക്കും കൈത്തണ്ടയിലാണ് പരിക്ക്. ഇവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഷഹദ് പുത്തിഗെ മുഹിമ്മാത്ത് സ്‌കൂളിലെയും ഹാഷിം സൂരംബയല്‍ ഗവ. ഹൈസ്‌കൂളിലെയും വിദ്യാര്‍ഥിയാണ്. സ്‌കൂള്‍വിട്ട് മുഗുറോഡ് വരെ സ്വകാര്യ ബസ്സിന് വന്നശേഷം അവിടെയിറങ്ങി നടക്കുമ്പോഴായിരുന്നു സംഭവം. പേടിച്ച് നിലവിളിച്ച കുട്ടികളെ ജുമാമസ്ജിദിനടുത്തുണ്ടായിരുന്ന മുതിര്‍ന്നവരെത്തിയാണ് രക്ഷിച്ചത്.
0 Comments