കാഞ്ഞങ്ങാട് നഗരത്തില്‍ നിയമം നടപിലാക്കി ട്രാഫിക്ക് നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി പൊലിസ്

കാഞ്ഞങ്ങാട് നഗരത്തില്‍ നിയമം നടപിലാക്കി ട്രാഫിക്ക് നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി പൊലിസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക്ക് നിയന്ത്രണം പൊലിസ് കര്‍ശനമാക്കുന്നു. ട്രാഫിക്ക് ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് നേരെ ശക്തമായ രൂപത്തില്‍ നടപടിയെടുക്കാനാണ് നഗരത്തിലെ പൊലിസ് സംവിധാനം തീരുമാനിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് നോട്ടീസ് ഒട്ടിക്കും. കുടാതെ വാഹനങ്ങള്‍ ചങ്ങലക്കിടാനും അവരില്‍ നിന്ന് പിഴയിടാക്കാനും ഡി.വൈ.പി.കെ പി.കെ സുധാകരന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ നോ പാര്‍ക്കിംഗ് ഏരിയകള്‍ ഇതിനായി നിശ്ചയിക്കും. അത്തരം സ്ഥലങ്ങളില്‍ വാഹനം വെക്കുന്നവര്‍ക്ക് നേരെ കര്‍ശനമായ പിഴയിടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെയും ഇത്തരം കാര്യങ്ങള്‍ പല തവണ ചെയ്തതാണ്. എന്നാല്‍ അന്ന് ഒന്നും ഇത് വിജയിച്ചിരുന്നില്ല. കാരണം നോ പാര്‍ക്കിംഗ് ഏരിയകള്‍ നിശ്ചയിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. വാഹനങ്ങള്‍ കടകള്‍ക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്താല്‍ പൊലിസുകാര്‍ കര്‍ശന നടപടി സ്വീകരിച്ചാല്‍ അത് വ്യാപാരി സമൂഹമടക്കമുള്ളവര്‍ ഏത് രീതിയിലാണ് സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണണം. അതേ, സമയം നഗരത്തി ലെ എല്ലാ ഷോപ്പിംഗ് കോംപ്ലക്‌സുകളിലും പാര്‍ക്കിംഗ് ഏരിയകളില്ലാത്തതും കുടാതെ നഗരസഭ ഇനിയും നഗരത്തില്‍ പാര്‍ക്കിംഗ് ഏരിയകള്‍ ഒരുക്കാതിരിക്കുന്നതും ഇത്തരത്തിലുള്ള പൊലിസ് സംവിധാനത്തി ന്റെ ഇടപെടലുകള്‍ പ്രശ്‌നമുണ്ടാക്കും. അതേ, സമയം രൂക്ഷമായ ഗതാഗത കുരുക്കാനാണ് കാഞ്ഞങ്ങാട് നഗരത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.


Post a Comment

0 Comments