ബ്ലു ബ്ലാക്ക്‌മെയിലിങ്; യുവതിയും ഭര്‍ത്താവും ഉള്‍പ്പെട്ട ആറംഗ സംഘം തിരുവനന്തപുരത്ത് പിടിയില്‍

ബ്ലു ബ്ലാക്ക്‌മെയിലിങ്; യുവതിയും ഭര്‍ത്താവും ഉള്‍പ്പെട്ട ആറംഗ സംഘം തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടിയ യുവതിയും സംഘവും തിരുവനന്തപുരത്ത് പിടിയില്‍. കണ്ണമ്മൂല സ്വദേശിനിയായ യുവതിയേയും ഭര്‍ത്താവുള്‍പ്പെടെ ആറു പേരെ പേട്ട പൊലീസാണു പിടികൂടിയത്. കണ്ണമ്മൂല സ്വദേശിനി ജിനു ജയന്‍, ഭര്‍ത്താവ് വിഷ്ണു, സുഹൃത്തുക്കളായ അബിന്‍ഷാ, ആഷിക്, മന്‍സൂര്‍, സ്റ്റാലിന്‍, വിവേക് എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സോഷ്യല്‍ മീഡിയകളിലൂടെ ആളുകളെ പരിചപ്പെട്ട ശേഷം ചാറ്റിംഗിലൂടെ കെണിയിലാക്കി പണം തട്ടാനുള്ള ശ്രമമാണ് പ്രതികള്‍ തുടര്‍ന്നിരുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ പരിചപ്പെട്ട യുവാവിനേയും സുഹൃത്തിനേയും വീട്ടിലേക്കു വിളിച്ചുവരുത്തിയാണു പണം തട്ടാന്‍ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. കണ്ണമ്മൂലയിലെ വീട്ടിലെത്തിച്ച യുവാക്കളെ മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി 40000 രൂപയും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും തട്ടിയെടുക്കുകയായിരുന്നു.

Post a Comment

0 Comments