ഇന്നലെ മൂന്നുമണിയോടെ നാല് ബൈക്കുകളിലെത്തിയ എട്ടംഗസംഘമാണ് ആരിഫിനെ കടയില്‍ കയറി അക്രമിച്ചത്. കുത്തേറ്റ ആരിഫ് കടയില്‍ പുറത്തേക്ക് ഓടുകയായിരുന്നു. ആരിഫിന്റെ ദേഹത്ത് 12 ഓളം കുത്തേറ്റിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് സീതാംഗോളി ടൗണില്‍ ഒരുസംഘം ഒരു യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്നലത്തെ അക്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഘത്തിന്റെ കൈയില്‍ നിന്ന് തെറിച്ചുവീണ ഒരു കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ആള്‍ട്ടോ കാര്‍ അഞ്ചുദിവസമായി സീതാംഗോളി ടൗണില്‍ സംശയ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഈ കാര്‍ ഇന്നലെ അക്രമികള്‍ സഞ്ചരിച്ച ബൈക്കുകള്‍ക്ക് എക്‌സ്‌കോര്‍ട്ട് പോയതായി പറയുന്നു. പുറമെ നിന്നെത്തിയ സംഘം കരുതിക്കൂട്ടി പ്രശ്‌നത്തിന് ശ്രമിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. രണ്ടാഴ്ച മുമ്പ് രണ്ട് ബൈക്കുകളിലെത്തിയ ഒരുസംഘം വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സീതാംഗോളി ടൗണിലെയും പരിസരത്തെയും വ്യാപാരികളും നാട്ടുകാരും ഗുണ്ടാസംഘങ്ങളെ ഭയന്നാണ് കഴിയുന്നത്. അക്രമത്തെ തുടര്‍ന്ന് സീതാംഗോളിയിലും മുഗു റോഡിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments