യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്: കരിന്തളത്ത് 15 ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്: കരിന്തളത്ത് 15 ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

കാസര്‍കോട്: യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന്  കാസര്‍കോട് ജില്ലയിലെ കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്്. സെന്‍ട്രല്‍ കൗസില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്വറോപ്പതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് അസംസ്‌കൃത വസ്തുക്കളായ ഈറ്റ, മുള,യൂക്കാലിപ്റ്റസ്, അക്കേഷ്യ എന്നിവ ടണ്ണിന് ആയിരം രൂപ നിരക്കില്‍ 2017-18, 2018-19 വര്‍ഷങ്ങളിലും പ്രത്യേക കേസായി അനുവദിക്കാന്‍ തീരുമാനിച്ചു. പൊതുമേഖലാസ്ഥാപനമായ ട്രാന്‍സ്‌ഫോര്‍മേര്‍സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിഡറ്റിലെ ഓഫീസര്‍മാരുടെ  ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കാനും മന്ത്രിസഭ അനുമതി നല്‍കി.
പുതുതായി ആരംഭിക്കുന്ന പോലീസ് സ്‌റ്റേഷനുകളായ  മേല്‍പ്പറമ്പ് (കാസര്‍കോട്), മട്ടന്നൂര്‍ എയര്‍പോര്‍ട്ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം), പന്തീരാങ്കാവ് (കോഴിക്കോട്), ഉടുമ്പന്‍ച്ചോല (ഇടുക്കി) എന്നിവടങ്ങളിലേക്ക് 186 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിനു പുറമേ 30 പേരെ സമീപ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നു പുനര്‍വിന്യസിക്കും.

Post a Comment

0 Comments