എംപി ഫണ്ടില്‍ നിന്ന് റോഡുകള്‍ക്ക് 11 ലക്ഷം രൂപ അനുവദിച്ചു
കാസര്‍കോട്: പി.കരുണാകരന്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നു കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ കുന്നുംകിനാറ്റിന്‍കര-പുല്ലാഞ്ഞിപ്പാറ-നാലിലാംകണ്ടം-കല്ലഞ്ചിറ റോഡ് ടാര്‍ ചെയ്യുന്നതിന് ആറു ലക്ഷം രൂപയും കാഞ്ഞങ്ങാട് നഗരസഭയിലെ ഐങ്ങോത്ത് എച്ച്എച്ച് പടന്നക്കാട്-സ്‌നേഹവീട് റോഡ് നിര്‍മ്മാണത്തിന് അഞ്ചു ലക്ഷം രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഭരണാനുമതി നല്‍കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ