ബുധനാഴ്‌ച, ജൂൺ 27, 2018
മൊഗ്രാൽ: കുംബള സാമൂഹിക ആരോഗ്യ കേന്ദ്രം, പേരാൽ കുടുംബ ക്ഷേമ കേന്ദ്രം, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൊഗ്രാൽ എൻ.എസ്.എസ് യൂണിറ്റ് ഹെൽത്ത് ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും വീഡിയോ പ്രദർശനവും റാലിയും ലഘുലേഖ വിതരണവും നടത്തി. മൊഗ്രാൽ സ്കൂളിൽ നടന്ന പരിപാടി പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മാസ്റ്റർ മനോജ് അദ്ധ്യക്ഷത  വഹിച്ചു. എസ്.എം.സി ചെയർമാൻ അഷ്റഫ് പെർവാഡ് മുഖ്യാതിഥിയായിരുന്നു..  സ്റ്റാഫ് സെക്രട്ടറി ശിഹാബ് മൊഗ്രാൽ, കുംബള ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനാരായണൻ, റോസിലി ടീച്ചർ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ, ജോഗേഷ്, പ്രീജിത്ത്, മുകുന്ദൻ മാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.  വി.എച്ച്.എസ്.സി അക്കാദമിക് ഇൻ ചാർജ് കൃഷ്ണൻ സ്വാഗതവും  എൻ എസ് എസ് കോഡിനേറ്റർ ഉമ്മർ ഫാറൂഖ് നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ