കാഞ്ഞങ്ങാട്: മുട്ടുന്തല എസ് കെ എസ് എസ് എഫ് ശംസുല്‍ ഉലമ സുന്നി സെന്ററിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്മുട്ടുന്തല സിം എ എല്‍ പി സ്‌ക്കുളിലെ എല്ലാ കുട്ടികള്‍ക്ക് സൗജന്യമായി യുണിഫോം നല്‍കി. ശംസുല്‍ ഉലമ സുന്നി സെന്റര്‍ മുഖ്യ ഉപദേശകന്‍ റഷീദ് മുട്ടുന്തല, ബദറുദ്ദീന്‍സണ്‍ ലൈറ്റ് എന്നിവര്‍ യുണിഫോം കിറ്റ് സ്‌ക്കൂള്‍ മാനേജര്‍ ഹസൈനാര്‍ ഹാജിസണ്‍ ലൈറ്റിനെ ഏല്‍പ്പിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഹമ്മദ് മമ്മു ഹാജി അധ്യക്ഷത വഹിച്ചു. സണ്‍ ലൈറ്റ് അബ്ദുള്‍ റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ട്രഷറര്‍ അബ്ദുള്‍ ഖാദര്‍ ഹാജി റഹ്മത്ത്, അബ്ദുല്ല ഹാജി മിലാദ്, മൊയ്തു മമ്മു ഹാജി, അബ്ദുല്ല മുട്ടുന്തല, ഹസീന മുഹമ്മദലി, സമീറ സലീം, ജ്യോതി ടീച്ചര്‍, ഷീബ ടീച്ചര്‍, എന്നിവര്‍ പ്രസംഗിച്ചു. പുതിയ പിടിഎ പ്രസിഡന്റ് ആയി എം.എ.റഹ്മാ നെയും, മറ്റു വൈസ് പ്രസിഡന്റായി മജീദ് മുട്ടുന്തല യേയും മദര്‍ പി ടി എ പ്രസിഡന്റ് ആയി ഹസീന മുഹമ്മദലി യേയും വൈസ് പ്രസിഡന്റ് സ മീ റസലിന എന്നിവരെ തെരഞ്ഞെടുത്തു.
0 Comments