ലുക്കൗട്ട് നോട്ടീസിന് മുമ്പ് നാസര്‍ വിദേശത്ത് കടന്നു; കഞ്ചാവ് മാഫിയയുമായി ബന്ധമില്ലെന്ന് വെടിയേറ്റ ഫയാസ്

ലുക്കൗട്ട് നോട്ടീസിന് മുമ്പ് നാസര്‍ വിദേശത്ത് കടന്നു; കഞ്ചാവ് മാഫിയയുമായി ബന്ധമില്ലെന്ന് വെടിയേറ്റ ഫയാസ്

കാഞ്ഞങ്ങാട്: പാലക്കുന്നിലെ വെടി വെപ്പ് കേസിലെ പ്രതി കോട്ടിക്കുളത്തെ കോലാച്ചി ഇബ്രാഹിമിന്റെ മകന്‍ അജ്മന്‍ നാസറിനായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് തൊട്ട് മുമ്പ് നാസര്‍ വിദേശത്തേക്ക് കടന്നതായി പൊലിസിന് വിശ്വാസ യോഗ്യമായ വിവരം ലഭിച്ചു.
വ്യാജ പാസ് പോര്‍ട്ടിലാണ് നാസര്‍ ഗള്‍ഫിലേക്ക് കടന്നിരിക്കുന്നത്. ലുക്കൗട്ട് നോട്ടീസ് പുറ പ്പെടുവിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ആയിരുന്നു നാസര്‍ നാട് കടന്നത്. ജില്ലാ പൊലിസ് മേധാവി ലുക്കൗട്ട് നോട്ടീസ് പുറ പ്പെടുവിച്ച് ഡല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാല്‍ 24 മണിക്കൂര്‍ സമയ പരിധിയാണുള്ളിലാണ് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് ലുക്കൗട്ട് നോട്ടീസ് എത്തുക. തിങ്കളാഴ്ച രാവി ലെ ത ന്നെ ലുക്കൗട്ട് നോട്ടീസ് പുറ പ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ ജില്ലാ പൊലിസ് തയ്യാറ യെങ്കിലും ഇതി ന്റെ ഉത്തരവ് വരും മു മ്പേ നാസര്‍ കടന്നു കളയുകായിരുന്നു. എങ്കിലും ഇയാ ളെ കേസ് നടപടികള്‍ക്കായി നാട്ടി ലേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാന്‍ കഴിയു മെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ പറഞ്ഞു. അ തേ സമയം, നാസറിന് വേണ്ടിയും വെടിക്കാന്‍ ഉപ യോഗിച്ച ആയുധവും ക ണ്ടെത്താന്‍ ബേക്കല്‍ പൊലിസ് നാസറി ന്റെ വീട് റെയ്ഡ് നടത്തി. എന്നാല്‍ ആയുധം ക ണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം, വെടിയേറ്റ ഫയാസ് പറയുന്നത്. താന്‍ കഞ്ചാവ് മാഫിയയുടെ ആളല്ല. നാസറുമായിയുണ്ടായ പ്രശ്‌നം കാര്‍ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ടുള്ളതാണെന്നുമാണ്.

Post a Comment

0 Comments