കാസര്‍കോട്: മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റ് പാണ്ടി പ്രദേശത്ത് നാശം വിതച്ചു. പാണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോംപൗണ്ടിനകത്തും സമീപത്തുമുള്ള മരങ്ങള്‍ കടപുഴകി വീണു. സ്‌കൂള്‍ കെട്ടിടത്തിലേക്ക് മരങ്ങള്‍ പതിക്കാത്തതു കാരണം വന്‍ദുരന്തമൊഴിവായി.
മുഹമ്മദ് കുഞ്ഞി ചൂരലടി, കൃഷ്ണ നായ്ക്, നീളംപാറ നാരായണി എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയും ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയും ചുഴലിക്കാറ്റില്‍ നിലംപൊത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി കൊണ്ടാണ് കാറ്റ് വീശിയത്. ചെറിയ ഒരു ചുറ്റുപാടില്‍ സ്‌കൂള്‍ പ്രദേശത്ത് മാത്രമാണ് കാറ്റു വീശിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് എ മുസ്തഫ ഹാജിയും വില്ലേജ് ഓഫീസറും തഹസില്‍ദാരും സന്ദര്‍ശിച്ചു.
0 Comments