പുതിയ സ്വിഫ്റ്റ് കാറിന് തീപിടിച്ചു

പുതിയ സ്വിഫ്റ്റ് കാറിന് തീപിടിച്ചു

കാഞ്ഞങ്ങാട്: പത്ത് ദിവസം മുമ്പ് വാങ്ങിയ പുതിയ സ്വിഫ്റ്റ് കാര്‍ കാര്‍ ഷോറൂമിന് മുന്നില്‍ വെച്ച് തീപ്പിടിച്ചു. കുശാല്‍ നഗറിലെ അസഹറുദ്ധീന്റെ സ്വിഫ്റ്റ് ഓട്ടോമാറ്റിക്ക് കാറാണ് തീപിടിച്ച് കത്തി നശിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് കാര്‍ ഇന്‍ഡസിന്റെ മുന്നില്‍ നിര്‍ത്തി ഇന്‍ഡസിന്റെ ഓഫിസിലേക്ക് വാഹനത്തിന്റെ പേപ്പര്‍ ഇടപാടുകള്‍ നടത്താന്‍ ഉടമ കാറില്‍ നിന്നും ഇറങ്ങിയ നിമിഷത്തിലാണ് എഞ്ചിന്റെ ഭാഗത്ത് പെട്ടന്ന് തീ ആളി കത്തുകയായിരുന്നു. ഉടന്‍ തന്നെ ഇന്‍ഡസ് ജീവനക്കാര്‍ തീ അണയ്ക്കുകയായിരുന്നു. വയര്‍ ഷോട്ടയതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്ന് പറയുന്നു

Post a Comment

0 Comments