കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ മാണിക്കോത്ത് പന്ത്രണ്ട് അടി താഴ്ചയുള്ള വീട്ടുകിണര്‍ താഴ്ന്നു. മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതീ ക്ഷേത്രത്തിനു സമീപമുള്ള വലിയ വളപ്പ് വീട്ടിലെ കിണറാണ് തറനിരപ്പില്‍ നിന്ന് എകദേശം പത്ത് അടിയോളം താഴ്ചയില്‍ ആള്‍മറയോടു കൂടി കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടു കൂടി ഇടിഞ്ഞുതാഴ്ന്നത്. ആള്‍ താമസമുള്ള വീട്ടില്‍ നിന്നും ഏകദേശം പത്ത് അടിമാറി മുന്‍ വശത്തായാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്.അശോകന്‍ വെങ്ങാട്ട്, ചന്ദ്രന്‍ വെങ്ങാട്ട് എന്നിവരുടെ കുടുംബങ്ങളാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
0 Comments