ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

കാഞ്ഞങ്ങാട്: നിരവധി സന്നദ്ധ സേവനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ 2018-19 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. നിലവിൽ ലയൺ എം.ബി ഹനീഫിന്റെ നേതൃത്വത്തിൽ ക്ലബ്ബ് നിരവധി പുരസ്കാരങ്ങളും അനുമോദനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ശ്രേഷ്ടരായ ഒമ്പത് വൃക്തികളെ നവരത്ന പുരസ്കാരം നൽകി ആദരിച്ചത്, വിദ്യാർത്ഥികൾക്കിടയിൽ കൃഷി പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതികൾ, പ്ലാസ്റ്റിക് വിമുക്ത കാസറഗോഡ് കാമ്പയിൻ, മയക്ക് മരുന്ന് വിരുദ്ധ സെമിനാറുകൾ, ട്രാഫിക് ബോധവൽക്കരണം, തുടങ്ങിയവ ക്ലബിന്റെ ശ്രദ്ധേയമായ പ്രവർത്തികളാണ്. ക്ലബ്ബ് സംഘടിപ്പിച്ച് വരുന്ന പട്ടം പറത്തൽ മേള ജില്ലയിലെ ടൂറിസം വികസനത്തിന് അനുകൂലമാണ്. സ്ഥാനാരോഹണ ചടങ്ങ് ലയൺസ് മൾട്ടിപ്പ്ൾ ഡിസ്ട്രിക്റ്റ് ചെയർപേർസൺ ലയൺ കെ.സുരേഷ് ഉദ്ഘാടനം ചെയ്യും. എൻ ആർ പ്രശാന്ത്, പി ടി ഫ്രാൻസിസ്, പി വി രാജേഷ്, ദിനേശ് കുമാർ, ഖാലിദ് പാലക്കി, ബിന്ദു രഘുനാഥ് എന്നിവര്‍ പ്രസംഗിക്കും. അബ്ദുൽ നാസർ സ്വാഗതവും പി.കെ. പ്രകാശന്‍ നന്ദിയും പറയും. ഭാരവാഹികൾ: സുകുമാരൻ പൂച്ചക്കാട് (പ്രസിഡണ്ട്), പി.കെ പ്രകാശൻ (സെക്രട്ടറി), ഷൌക്കത്തലി.എം (ട്രഷറര്‍), അന്‍വര്‍ ഹസ്സന്‍ ചിത്താരി, അഷറഫ് കൊളവയല്‍, ഡോ: ജയന്ത് എം നമ്പ്യാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഹാറൂണ്‍ ചിത്താരി (ജോ.സെക്രട്ടറി ആന്‍റ് മാര്‍ക്കറ്റിംഗ് ആന്‍റ് കമ്മ്യുണിക്കേഷന് ചെയര്‍പെഴ്സന്‍‍), ഖാലിദ് സി പാലക്കി, പി.എം. അബ്ദുല്‍ നാസര്‍, ഗോവിന്ദന്‍ നമ്പൂതിരി, ശറഫുദ്ധീന്‍, സി.എം. നൗഷാദ്, മുഹാജിര്‍ പൂച്ചക്കാട്, അബൂബക്കര്‍ ഖാജ, നാരായണന്‍ മൂത്തല്‍, ഫൈസല്‍ ട്രാക്ക്കൂള്‍, സി.പി. സുബൈര്‍ (ഡയരക്ടര്‍മാര്‍)



Post a Comment

0 Comments