'ഹലോ ഇംഗ്ലിഷ്' പദ്ധതിയുടെ സംസ്ഥാന ആർ.പി മധു, പരിശീലകനായ ദിലീപ്, പ്രധാനധ്യാപിക സുജാത, വാർഡ് മെമ്പർ ഷീബ ഉമ്മർ, മില്ലത്ത് സാന്ത്വനം പ്രവർത്തകരായ കെ.സി. മുഹമ്മദ് കുഞ്ഞി, സി.എച്ച്. ഹസൈനാർ തുടങ്ങിയവർ സംബന്ധിച്ചു.
മില്ലത്ത് സാന്ത്വനം പ്രവർത്തകർ സ്കൂൾ ലൈബ്രറിയിലേക്കു പുസ്തകങ്ങൾ വിതരണം ചെയ്തു
അജാനൂർ: അജാനൂർ പഞ്ചായത്ത് മില്ലത്ത് സാന്ത്വനം മിഷൻ ട്വൻറി ട്വൻറി പ്രവർത്തകർ മഡിയൻ ജി.എൽ.പി സ്കൂൾ ലൈബ്രറിയിലേക്കു പുസ്തകങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഹലോ ഇംഗ്ലീഷ്' പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടന ചടങ്ങിലാണ് പ്രവർത്തകർ പുസ്തകങ്ങൾ കൈമാറിയത്. 'മിഷൻ ട്വൻറി-ട്വൻറി' വൈസ് ചെയർമാൻ ഗഫൂർ ബാവ പ്രധാനാധ്യാപിക സുജാതയ്ക്ക് പുസ്തകങ്ങൾ കൈമാറി. വായന മരിച്ചു കൊണ്ടിരിക്കുകയാണെന്നും തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി നമ്മുടെ വീടുകളിൽ തന്നെ ചെറിയ ലൈബ്രറികൾ സ്ഥാപിക്കണമെന്നും ഐ.എൻ.എൽ ജില്ലാ സെക്രട്ടറിയും, മില്ലത്ത് സാന്ത്വനം കൺവീനറുമായ റിയാസ് അമലടുക്കം അഭിപ്രായപെട്ടു.
'ഹലോ ഇംഗ്ലിഷ്' പദ്ധതിയുടെ സംസ്ഥാന ആർ.പി മധു, പരിശീലകനായ ദിലീപ്, പ്രധാനധ്യാപിക സുജാത, വാർഡ് മെമ്പർ ഷീബ ഉമ്മർ, മില്ലത്ത് സാന്ത്വനം പ്രവർത്തകരായ കെ.സി. മുഹമ്മദ് കുഞ്ഞി, സി.എച്ച്. ഹസൈനാർ തുടങ്ങിയവർ സംബന്ധിച്ചു.
'ഹലോ ഇംഗ്ലിഷ്' പദ്ധതിയുടെ സംസ്ഥാന ആർ.പി മധു, പരിശീലകനായ ദിലീപ്, പ്രധാനധ്യാപിക സുജാത, വാർഡ് മെമ്പർ ഷീബ ഉമ്മർ, മില്ലത്ത് സാന്ത്വനം പ്രവർത്തകരായ കെ.സി. മുഹമ്മദ് കുഞ്ഞി, സി.എച്ച്. ഹസൈനാർ തുടങ്ങിയവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ