കാഞ്ഞങ്ങാട്: കഞ്ചാവ് ലഹരിയില്‍ യുവാക്കളെ കുത്തി പരിക്കേല്‍പ്പിച്ചു. മംഗലാപുരത്ത് പാര മെഡിക്കല്‍ വിദ്യാര്‍ഥിയുമായ അമ്പലത്തറ മൂന്നാം മൈലിലെ അബ്ദുല്ല(22), സുഹൃത്ത് സഫീര്‍(20) എന്നിവരെയാണ് അമ്പലത്തറ പാറപ്പള്ളി ഉമ്മറിന്റെ മകന്‍ ശംസീര്‍(25) കഞ്ചാവ് ലഹരിയില്‍ കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ അബ്ദുല്ലയുടെയും സഫീറിന്റെയും മൊഴിയില്‍ അമ്പലത്തറ പൊലിസ് ശംസീറിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8.30നായിരുന്നു സംഭവം. സംഭവത്തില്‍ അബ്ദല്ലയ്ക്ക് നെഞ്ചിനും തലക്കും പരിക്കേറ്റിറ്റുണ്ട്. അബ്ദുല്ലയും സഫീറും മംഗലാപുരം സ്വാകാര്യ ആസ്പത്രിയില്‍ ചികില്‍സയിലാണ്.
0 Comments