ക്രൂഡ് വില ഉയരുന്നത് മൂലം മാര്‍ജിന്‍ താഴ്ന്നതായി എണ്ണ വിതരണ കമ്പനികള്‍ പറയുന്നു. നിലവിലെ മാര്‍ജിന്‍ നിലനിര്‍ത്തുന്നതിന് ഉടന്‍ തന്നെ 2 .80 രൂപ മുതല്‍ 3 .70 രൂപ വരെ അടിയന്തിരമായി കൂട്ടണമെന്ന് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ബാരല്‍ എണ്ണയുടെ വില ബുധനാഴ്ച 72 ഡോളറിന് മുകളില്‍ എത്തിയിരുന്നു.
2014 നവംബര്‍ 24 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില. ഇത് ഒരു വര്‍ഷത്തിനകം 90 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇറാനെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്നത് മാര്‍ക്കറ്റിലേക്കുള്ള ക്രൂഡിന്റെ സപ്ലൈ കുറയ്ക്കും. ഇത് വില വീണ്ടും കൂടുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
0 Comments