
കാഞ്ഞങ്ങാട്: കണ്ണൂർ ഭാഗത്തുനിന്ന് ഗ്യാസ് ഇറക്കി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഗ്യാസ് ടാങ്കർ കാഞ്ഞങ്ങാട് പുതിയകോട്ട സ്മൃതി മണ്ഡപത്തിനു സമീപം മറിഞ്ഞ് വൻ അപകടം ഒഴിവായി. ഞായറാഴ്ച പുലർച്ചേ 4.45 ആണ് ഭീകരശബ്ദത്തോടെ നാടിനെ നടുക്കി ഗ്യാസ് ടാങ്കൾ മറിഞ്ഞത്. പോസ്റ്റാപ്പിസിനു സമീപത്തു നിന്ന് മുന്നാൾ കയറിയ ബൈക്ക് യാത്രക്കാർ കുറുകെ വന്നപ്പോൾ രക്ഷിക്കാൻ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സുധാകരൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് സോളാർ വിളക്ക് തകർത്ത് അമ്പതോളം മീറ്റർ ഓടി സൗത്തിന്ത്യൻ ബേങ്കിനും സ്മൃതി മണ്ഡപത്തിനും കുറുകെ മറിയുകയായിരുന്നു. ഉടൻ പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാശുപത്രിയിലേക്ക് മാറ്റി. ഈ ഭാഗത്തുകൂടിടിയുള്ള വാഹന ഗതാഗതം പോലിസ് വഴിതിരിച്ചുവിട്ടു. നാഷണൽ ഹൈവേകളിൽ മാത്രം പോകാൻ അനുമതി ഉള്ള ഇത്തരം ഗ്യാസ് വണ്ടി, കെമിക്കൽ വണ്ടി മറ്റു വലിയ വാഹനങ്ങൾ എന്നിവ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ മിന്നൽ വേഗതയിലാണ് കെ.എസ്.ഡി.പി.റോഡിൽ രാപകൽ ഓടികൊണ്ടിരിക്കുന്നത്. ദിവസവും സ്കൂൾ കുട്ടികളടക്കം പതിനായിരക്കണക്കിനു ജനങ്ങളാണ് കാഞ്ഞങ്ങാട് ടൗണില്‍മാത്രം ഉണ്ടാകാറുള്ളത്.
0 Comments