കൊച്ചിയിൽ നാവികസേന ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു, മൂന്ന് കോടി പിടിച്ചു

കൊച്ചിയിൽ നാവികസേന ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു, മൂന്ന് കോടി പിടിച്ചു

കൊച്ചി: നാവികസേന ഉദ്യോഗസ്ഥന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ നടത്തിയ പരിശോധനയിൽ മൂന്ന് കോടി രൂപ കണ്ടെടുത്തു. മിലിട്ടറി എൻജിനീയറിംഗ് സർവീസസ് (എം.ഇ.എസ്) ചീഫ് എൻജിനീയറായ ആർ.കെ.ഗർഗിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണക്കിൽ പെടാതെ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. ഇയാൾക്കെതിരെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെയും ഡൽഹിയിലെയും വസതികളിൽ പരിശോധന നടത്തിയത്. കൊച്ചിയിലെ നാവികസേന ആസ്ഥാനത്തുള്ള ഇയാളുടെ ഓഫീസിലും പരിശോധന നടന്നിരുന്നു.

സൈന്യത്തിനും നാവികസേനക്കും ഉൾപ്പെടെ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതും കെട്ടിടങ്ങൾ നിർമിച്ച് നൽകുന്നതും മിലിട്ടറി എൻജിനീയറിംഗ് സർവീസസിന് കീഴിലാണ്. എന്നാൽ ഗർഗിന്റെ മേൽനോട്ടത്തിൽ നടത്തിയ പല നിർമാണ പ്രവർത്തികളിലും വൻ അഴിമതി നടന്നെന്ന് ആരോപണമുയർന്നിരുന്നു. തുടർന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചതും പരിശോധന നടത്തുന്നതും. അഴിമതിക്കേസിൽ ഇയാൾക്കെതിരെ സി.ബി.ഐ കേസ് എടുത്തത്. പരിശോധനയ്‌ക്ക് പിന്നാലെ ഗർഗ് അടക്കം മൂന്ന് പേരെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു.

Post a Comment

0 Comments