മത്സ്യത്തിൽ വിഷം കലർത്തിയാൽ 10,000 രൂപ പിഴ ഒടുക്കുക യും മത്സ്യം എവിടെ നിന്നാണോ കയറ്റി അയച്ചത് അവിടെ എത്തിച്ചു നശിപ്പിക്കുകയും ചെ യ്യണമെന്ന വ്യവസ്ഥയാണ് ഇപ്പോഴുള്ളത്. മത്സ്യബന്ധന- വിപണന മേഖലയിൽ സമഗ്ര അഴിച്ചുപണി നിർദേശിച്ചുകൊണ്ടു ഫിഷറീസ് വകുപ്പു തയാറാക്കിയ കേരള മത്സ്യ ലേല വിപണന ഗുണനിലവാര നിയന്ത്രണ ബില്ലിലാണു (കേരള ഫിഷ് ഓക്ഷനിംഗ് ആൻഡ് മാർക്കറ്റിംഗ് ക്വാളിറ്റി കണ്ട്രോൾ ബിൽ) പുതിയ വ്യവസ്ഥകളുള്ളത്. ബിൽ ധനവകുപ്പിന്റെ പരിഗണനയ്ക്കു സമർപ്പിച്ചു.
തുറമുഖങ്ങളിലെ മത്സ്യലേലത്തിൽ നിന്ന് ഇടനിലക്കാരെ പൂർണമായി ഒഴിവാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ഹാർബറുകളിലെത്തിക്കുന്ന മത്സ്യം വിഷപരിശോധനയ്ക്കു ശേഷം ഉന്നത ഉദ്യോഗസ്ഥരും ട്രേഡ് യൂണിയൻ നേതാക്കളും അടങ്ങുന്ന മാനേജിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും ലേലം നടത്തുക. സംശയം തോന്നുന്ന എല്ലാ മത്സ്യവും പരിശോധനയ്ക്കു വിധേയമാക്കും.
പിടിച്ചെടുക്കൽ വ്യവസ്ഥയില്ലാത്തതിനാൽ സംസ്ഥാനത്തേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നു ഫോർമലിൻ കലർത്തിയ മത്സ്യം കൊണ്ടു വരുന്നതു വ്യാപകമാണ്.
മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവുമായ ഫോർമലിൻ കലർത്തിയ മത്സ്യം അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വ്യാപകമായിപിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തു റോഡ് മാർഗമെത്തിക്കുന്ന വിഷമത്സ്യമാണു ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടുന്നത്. എന്നാൽ, അന്യസംസ്ഥാനങ്ങളിൽ നിന്നു ബോട്ടുകളിൽ എത്തിച്ച് ഇവിടത്തെ തുറമുഖങ്ങൾ വഴി വിൽപന നടത്തുന്ന മത്സ്യം ഉണ്ട്. ഇവയുടെ ഗുണനിലവാരം കൂടി ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമാണം. നിയമവകുപ്പു സമർപ്പിച്ച കരടിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പു തയാറാക്കിയ ബിൽ ധനവകുപ്പിനു കൈമാറി. ധനവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം സമർപ്പിക്കുന്ന ബിൽ അന്തിമ പരിശോധനയ്ക്കായി നിയമ വകുപ്പിനു കൈമാറും. അടുത്ത നിയമസഭാസമ്മേളനത്തിൽ കേരള മത്സ്യലേല വിപണന ഗുണനിലവാര നിയന്ത്രണ ബിൽ അവതരിപ്പിക്കാനാണു ഫിഷറീസ് വകുപ്പിന്റെ തയാറെടുപ്പ്. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ 24 ഹാർബറുകളുടെ നവീകരണം നബാർഡ് ഫണ്ട് ഉപയോഗിച്ചു പൂർത്തിയാക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
0 Comments