നെടുമ്പാശ്ശേരിയിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എയർഹോസറ്റസിന്​ പരിക്ക്​

നെടുമ്പാശ്ശേരിയിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എയർഹോസറ്റസിന്​ പരിക്ക്​

അങ്കമാലി: നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് ദേശം സ്വര്‍ഗം റോഡിലെ ഫ്ളാറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പതാം നിലയിലെ മുറി പൂര്‍ണമായി കത്തി നശിച്ചു. അപകടത്തില്‍ മുറിയിലെ താമസക്കാരിയും, എയര്‍ഇന്ത്യയുടെ എയര്‍ഹോസ്റ്റസുമായ ആലപ്പുഴ ചമ്പക്കുളം ചക്കത്തറ വീട്ടില്‍ കുടുംബാംഗം ജാക്യൂലിന്‍ ട്രീസക്ക് (27) നിസാര പൊള്ളലേറ്റു. ഇവരുടെ മൂന്ന് വയസുള്ള മകള്‍ കാതറിന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ 7.50ഓടെ പ്രൈം റോസ് അപ്പാര്‍ട്ട്മെന്‍റ് അസോസിയേഷന്‍െറ ഉടമസ്ഥതയിലുള്ള 13 നില ഫ്ളാറ്റിന്‍െറ ഒന്‍പതാമത്തെ നിലയിലെ മുറിയിലായിരുന്നു സംഭവം. ജാക്യൂലിനും കുഞ്ഞുമായിരുന്നു മുറിയിലുണ്ടായിരുന്നത്. അടുക്കളയിലെത്തിയ ജാക്യൂലിന്‍ ഗ്യാസ് അടുപ്പ് കത്തിച്ച ഉടനെയാണ് തീപടര്‍ന്നത്. പൊള്ളലേറ്റെങ്കിലും ജാക്യൂലിന് മുറിയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെയും എടുത്ത് പുറത്ത് കടക്കാന്‍ സാധിച്ചു.


തുടർന്ന്​ ഫ്ലാറ്റിലെ മറ്റു താമസക്കാർ ജാക്യൂലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അഗ്നിശമന സേനയേയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. അതിനിടെ അടുക്കളയിലെ രണ്ട് സിലിണ്ടറുകളും അഗ്നിക്കിരയായി. തീഹാളിലേക്കും പടര്‍ന്നു. വൈകാതെ ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു.

അങ്കമാലിയിലെ രണ്ട് അഗ്​നിശമന സേനാ യൂനിറ്റുകളും, ഏലൂരില്‍ നിന്നുള്ള ഒരു യൂനിറ്റും രക്ഷാപ്രവര്‍ത്തിനത്തിനെത്തി. നെടുമ്പാശ്ശേരി, ആലുവ, അങ്കമാലി, ചെങ്ങമനാട് സ്റ്റേഷനുകളിലെ എസ്.ഐമാരുടെ നേതൃത്വത്തില്‍ പൊലീസും സംഭവമറിഞ്ഞ് സ്ഥലത്തത്തെി. ജനവാസ കേന്ദ്രത്തിലെ ഫ്ളാറ്റില്‍  പാലിക്കേണ്ട യാതൊരു സുരക്ഷാസംവിധാനവും ഫ്ളാറ്റിലുണ്ടായിരുന്നില്ല. തീയണക്കാന്‍ വെള്ളമില്ലാതെ അഗ്നിശമന ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. ഫര്‍ണീച്ചറുകള്‍,  വൈദ്യുതീകരണം, വസത്രങ്ങള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍സ് ഉപകരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ കത്തി നശിച്ചു. സംഭവമറിഞ്ഞ് അന്‍വര്‍സാദത്ത് എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി.

Post a Comment

0 Comments