കാസര്‍കോട്: കാസര്‍കോട്ട് ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ വെട്ടേറ്റു മരിച്ചു. ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറായ മല്ലം സ്കൂളിനു സമീപത്തെ സുധാകരൻ ആണ് മരിച്ചത്. ചൊവ്വാഴ്ച സന്ധ്യയോടെ മുളിയാര്‍ ബോവിക്കാനം മല്ലത്ത് വെച്ചാണ് സംഭവം. വഴിത്തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്ന് പറയുന്നു. കൂടാതെ കുടുംബപ്രശ്‌നവും ഉണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സുധാകരന് മറ്റു സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
0 Comments