സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍

സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍

തളങ്കര: സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആധുനിക ലോക പരിസരങ്ങളില്‍ മതപ്രബോധകര്‍ ഭൗതിക വിഷയങ്ങളിലും ഭാഷകളിലും പ്രാവീണ്യമുള്ളവരായിരിക്കണമെന്നും ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാളിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യയാര്‍ പറഞ്ഞു. തളങ്കര മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമിയുടെ 19ാം ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പിജി ഡീന്‍ കെസി മുഹമ്മദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഖത്തീബ് കെ എം അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, ഹാഫിസ് അബ്ദുല്‍ ബാസിത്ത്, മുക്രി ഇബ്രാഹീം ഹാജി, കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, പ്രിന്‍സിപ്പള്‍ യൂനുസ് അലി ഹുദവി, വെല്‍കം മുഹമ്മദ് ഹാജി, ഹസൈനാര്‍ ഹാജി തളങ്കര, ടി എ കുഞ്ഞഹമ്മദ്  മാഷ്, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, എം ഹസൈന്‍, ഷാഫി മസ്‌കറ്റ്, പി സത്താര്‍ ഹാജി, പി എ റഷീദ് ഹാജി, ബഷീര്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ സഅദി, സുല്‍ഫിക്കര്‍ ഖാന്‍, എന്‍ എ ഇഖ്ബാല്‍, ഹമീദ് ബാങ്കോട്, അമാനുള്ള അങ്കാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും മനേജര്‍ കെ എച്ച് മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments