ഷാർജ: സിയാറത്തിങ്കര മഹല്ല് പ്രവാസികൂട്ടായ്മ സ്നേഹസംഗമം ഷാർജ റോളയിലെ റഫീക്കാസ് റെസ്റ്റോറന്റ് ഹാളിൽ 'പിരിശത്തിൽ സിയാറത്തിങ്കര' എന്നപേരിൽ നടത്തിയ പ്രഥമസംഗമത്തിൽ പ്രായഭേദമന്യേ നിരവധിപേർ പങ്കെടുത്തു. യു എ ഇയുടെ വിവിധ എമിറേറ്റസുകളിൽ താമസിക്കുന്ന സിയാറത്തിങ്കരക്കാരായ പ്രവാസികളുടെ ഒത്തുകൂടലും കലാപരിപാടികളും സംഘാടകർക്കും സംഗമിച്ചവർക്കും നവ്യാനുഭൂതി നൽകി. മഹല്ലിലെ പള്ളിക്കും മദ്രസക്കും മറ്റുജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കയ്യും മെയ്യും മറന്നു ദീർഘകാലം പ്രവർത്തിക്കുകയും സഹകരിക്കുകയും സഹായിക്കുകയും ചെയ്ത ആദ്യകാല പ്രവാസികളെയും,പ്രോഗ്രാമിന് ഐക്യ ദാർഢ്യം പ്രകടിപ്പിച് കുവൈറ്റിൽ നിന്നുമെത്തിയ കുവൈറ്റ് പ്രധിനിധി സുബൈർ ബോംബയേയും സംഗമത്തിൽ ഷാൾ അണിയിച്ചാദരിച്ചു. യു എ ഇ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ടി യുടെ അധ്യക്ഷതയിൽ പ്രസിഡന്റ് അഷ്‌റഫ് ചീനമ്മാടത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ സഅദി ഉൽബോധന പ്രഭാഷണം നടത്തുകയും തുടർന്ന് ഖുർആൻ പാരായണ മത്സരം, പ്രസംഗം, മദ്ഹ്ഗാനം, സംഘഗാനം, ഓപ്പൺ ക്വിസ്സ്, തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു. പ്രവർത്തകരുടെ ആവേശവും സന്ഘാടക മികവും "പിരിശത്തിൽ സിയാറത്തിങ്കര സ്നേഹ സംഗമത്തെ വേറിട്ടതാക്കി. മത്സരാർത്ഥികൾക്കുള്ള സമ്മാനദാനം പി. സഈദ് മീന അബുദാബി നിർവഹിച്ചു.ദുരിതമനുഭവിക്കുന്ന നിർധനരായ മഹല്ല് നിവാസികളുടെ ക്ഷേമത്തിനും അവരെ സ്വാന്തനിപ്പിക്കാനും സാധുസംരക്ഷണ സമിതി എന്ന ഒരു പോഷക സംഘടന യു എ ഇ ശാഖാ കമ്മിറ്റിക്ക് കീഴിൽ നിലവിൽ വന്നു.
പ്രസിഡണ്ട് : പി.സഈദ് അബുദാബി, സെക്രട്ടറി : മുഹമ്മദലി അൽ ഐൻ, സി എച് മുനീർ ഷാർജ. സമാപന സംഗമം പ്രോഗ്രാം കൺവീനർ സുബൈർ സി കെ.യുടെ അധ്യക്ഷതയിൽ ഹാജി അബ്ദുൽ ജലീൽ ഉൽഘടനം ചെയ്തു.
അഷ്‌റഫ് ചീനമ്മാടത്ത്, ഷാഫി സിയാറത്തിങ്കര, സഹീദ് പി, ലത്തീഫ് സിയാറത്തിങ്കര എന്നിവർ പ്രസംഗിച്ചു. മുനീർ സി എച് സ്വാഗതവും അഫ്സൽ ഇ കെ നന്ദിയും പറഞ്ഞു.
0 Comments