കാഞ്ഞങ്ങാട്: പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികള്‍ക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഖാലിദ് പാറപ്പള്ളി പരാജയപ്പെട്ടു. വീറും വാശിയിലുമായി നടന്ന തിരഞ്ഞെടുപ്പിലാണ് ഖാലിദ് പാറപ്പള്ളി പാരാജയപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷകാലമായി പാറപ്പള്ളി ജമാഅത്ത് പ്രസിഡന്റായിരുന്ന ഖാലിദിനെ പരാജയപ്പെടുത്തിയത് അടുത്ത കാലത്ത് ഖാലിദ് കൈ കൊണ്ട നിലപാടുകളാണ്. കഴിഞ്ഞ ദിവസം അമ്പലത്തറയില്‍ വെച്ച് കുത്തേറ്റ വിദ്യാര്‍ത്ഥിയായ അബ്ദുല്ലയെ കുത്തിയ ശംസീറിനെ സംരക്ഷിക്കാനായി അയാളുടെ പിതാവ് ഉമ്മറുമായി ചേര്‍ന്ന് നിന്നതാണ് പാറപള്ളി ജമാഅത്ത് കമ്മിറ്റിയില്‍ രൂക്ഷമായ ജനാരോക്ഷം ഖാലിദിനെതിരെയുണ്ടായിരിക്കുന്നത്. ഖാലിദിന്റെ കൂടെ കഴിഞ്ഞ കമ്മിറ്റിയില്‍ ഉമ്മറും അംഗമായിരുന്നു. ഇത് ചെറുപ്പകാര്‍ക്കിടയിലുണ്ടാക്കിയ എതിര്‍പ്പാണ് വീറും വാശിയുമുള്ള തിരഞ്ഞെടുപ്പില്‍ ഖാലിദിന് മടക്ക ടിക്കറ്റുണ്ടാക്കിയത്. പാറപ്പള്ളി ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പി.എച്ച് അബ്ദുല്‍ കാദര്‍(പ്രസി.), ടി.കെ അബ്ദുല്‍ റഹ്മാന്‍ഹാജി, അബൂബക്കര്‍ ഹാജി കാലിച്ചാനടുക്കം(വൈ.പ്രസി), കെ അബൂബക്കര്‍ മാസ്റ്റര്‍(ജന.സെക്ര.), എം.കെ ഹ സൈനാര്‍ കണ്ടുടുക്കം, പി അബ്ദുല്ല ഹാജി( ജോ.സെക്ര.), എ.എം മുഹമ്മദ് ബഷീര്‍ പര്‍ക്കളായി(ട്രഷ), നൗഷാദ് ഖാസി, മുസ്തഫ പാറപ്പള്ളി, എ.കെ അബ്ദുല്‍ റഹ്മാന്‍(ഓഡിറ്റര്‍) എന്നിവ രെയാണ് ജനറല്‍ ബോഡി യോഗം തിര ഞ്ഞെടുത്തിരിക്കുന്നത്. യോഗത്തില്‍ മുന്‍ പ്രസിഡന്റ് ടി.കെ ഖാലിദ് അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എ മുഹമ്മദ് കുഞ്ഞി ഹാജി, അഷ്‌റഫ് ബാഖവി, ഇസ്മായില്‍ സഅദി, ബി.വി ഉമ്മര്‍, മുസ്തഫ പാറപ്പള്ളി, എസ്.കെ ശാഫി, കെ.എ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. റി ട്ടേണിംഗ് ഓഫിസര്‍ എം.എ മുഹമ്മദ് ബഷീര്‍ മൗലവി തിര ഞ്ഞെടുപ്പ് നിയന്ത്രിച്ചു.
0 Comments