ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച ദയനീയമെന്നു പഠനം

ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച ദയനീയമെന്നു പഠനം

സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്‍ഡ്യ പദ്ധതിയൊക്കെയുണ്ടെങ്കിലും 2017ല്‍ 25ശതമാനം മുതിർന്നവർ മാത്രമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചതെന്ന് സര്‍വേ. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.
വാഷിംങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനത്തിലാണ് ഇത് പറയുന്നത്. മൊബൈല്‍ഫോണ്‍ സ്വന്തമായുള്ളവര്‍ 2013ല്‍ 12 ശതമാനം ആയിരുന്നുവെങ്കില്‍ 2017ല്‍ 22 ശതമാനം ആണ്.സോഷ്യല്‍ മീഡിയ ഉപയോഗം ഇക്കാലയളവില്‍ എട്ടില്‍നിന്നും 20ശതമാനം ആയി വര്‍ദ്ധിച്ചതായും പഠനം പറയുന്നു.

Post a Comment

0 Comments