രാജാക്കാട്: മകന്റെ കൊലയാളികളെ പത്ത് ദിവസ്സത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍. വീട്ടിലെത്തിയ മഹാരാജജാസ് കോളജ് പ്രിന്‍സിപ്പാളടക്കമുള്ള അധ്യാപകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു മനോഹരന്റെ പ്രതികരണം. മഹാരാജാസ് കോളജില്‍ നിന്നും എത്തിയ അധ്യാപകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു അഭിമന്യുവിന്റെ പിതാവ് മനോഹരന്റെ പ്രതികരണം. മകന്റെ വേര്‍പാട് ഇനിയും വിശ്വസിക്കുവാന്‍ കഴിയാത്ത മനോഹരന്‍അധ്യാപകരെ കണ്ടപ്പോള്‍ വികാര നിര്‍ഭരനായി. തുടര്‍ന്ന് അഭിമന്യുവിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് പത്തു ദിവസ്സത്തിനുള്ളില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞില്ലെങ്കില്‍ താനും കുടുംബവും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്.
അഭിമന്യുവിന്റെ വീട്ടിലെത്തിയ കോളജ് അധികൃതര്‍ അഞ്ചുലക്ഷത്തോളം രൂപാ പിതാവ് മനോഹരന് കൈമാറി. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ എന്‍ കൃഷ്ണകുമാര്‍, ഡോ. എം എസ് മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോളജ് അധികൃതര്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയത്.
0 Comments