മോസ്കോ: കലാശപ്പോരാട്ടത്തിൽ ആധികാരിക ജയത്തോടെ ഫ്രഞ്ച് പട ലോകകപ്പ് സ്വന്തമാക്കി. ഫ്രാൻസിൻറെ രണ്ടാം ലോകകപ്പ് നേട്ടമാണിത്. നാലിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയെ ഫ്രാൻസ് തകർത്തത്. മികച്ച കളി ക്രൊയേഷ്യ കാഴ്ച വെച്ചെങ്കിലും ഗോൾ നേടിയത് ഫ്രാൻസ് ആണ്. സെമി പോരാട്ടത്തിലെ അതേ സംഘത്തെയാണ് ഇരുടീമും കളത്തിലിറക്കിയത്.
18ാം മിനിറ്റിൽ സെൽഫ് ഗോളിൻറെ രൂപത്തിലാണ് ക്രൊയേഷ്യയുടെ നിർഭാഗ്യം വന്നത്. ഗ്രീസ്മാൻറെ ഫ്രീകിക്ക് ഷോട്ട് ഒഴിവാക്കാനുള്ള ക്രൊയേഷ്യൻ താരം മാൻസൂകിച്ചിൻറെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. 28ാം മിനിറ്റിൽ പെരിസിച്ച് ക്രൊയേഷ്യക്കായി ഗോൾ മടക്കി. ക്രൊയേഷ്യക്ക് ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു പെരിസിച്ചിൻറെ ഗോൾ. ഫ്രഞ്ച് പ്രതിരോധ ഭടന്മാരുടെ ഒരു നിമിഷത്തെ അശ്രദ്ധയിൽ മുതലെടുപ്പ് നടത്തി പെരിസിച്ച് നേടിയ ഗോളിൽ ഫ്രാൻസ് ഗോളി നിസ്സഹായനായി.
പിന്നീട് 38ാം മിനിറ്റിൽ ഗ്രീസ്മാൻ പെനാൽട്ടിയിലൂടെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. പെരിസിച്ചിൻറെ ഹാൻഡ് ബാളിൽ ഫ്രാൻസിന് അനുകൂലമായി പെനാൽട്ടി ലഭിക്കുകയായിരുന്നു. വാർ വഴിയാണ് റഫറി പെനാൽട്ടി വിധിച്ചത്. ലോകകപ്പ് ഫൈനലിലെ അഞ്ചാം പെനാൽട്ടിയായിരുന്നു ഇത്. ഇതിന് മുമ്പ് നേടിയ പെനാൽട്ടി 2006ൽ ഇറ്റലിക്കെതിരെ ഫ്രാൻസിൻെറ സ്വന്തം സിനദിൻ സിദാൻ ആയിരുന്നു നേടിയത്.
59ാം മിനിറ്റിൽ പോഗ്ബയിലൂടെ ഫ്രാൻസ് ലീഡുയർത്തി. മികച്ച ഫിനിഷുമായി ലോകകപ്പ് ചരിത്രത്തിൽ പോൾ പോഗ്ബ തൻറെ പേര് തുന്നിച്ചേർത്ത ഗോളായിരുന്നു ഇത്. 59ാം മിനിറ്റിൽ എംബാപ്പെ നടത്തിയ നീക്കത്തിനൊടുവിലാണ് ക്രൊയേഷ്യൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി പോഗ്ബയുടെ ഗോൾ വന്നത്.
65 ാം മിനിറ്റിൽ എംബാപ്പെ വല കുലുക്കി. പോഗ്ബയുടേതിന് സമാനമായ ഗോൾ. പെലെക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എംബാപ്പെ. അതിനിടെ പെരിസിച്ച് തൻറെ സെൽഫ് ഗോളിന് പ്രായശ്ചിത്തം ചെയ്തു. ഫ്രഞ്ച് ഗോളിയുടെ പിഴവിൽ നിന്നും മുതലെടുത്ത് ക്രൊയേഷ്യയുടെ രണ്ടാം ഗോൾ നേടി. പിന്നീട് തിരിച്ചടിക്കാൻ ക്രൊയേഷ്യ പരിശ്രമം നടത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധം കീഴടക്കാനായില്ല. മത്സരത്തിൽ ക്രൊയേഷ്യ നന്നായി കളിച്ചു. ലൂക്കാ മോഡ്രിക്, ഇവാൻ റാക്കിച്ചിറ്റ് എന്നിവർ ഫ്രഞ്ച് ഗോൾ മുഖത്തേക്ക് നിരവധി ആക്രമണങ്ങളാണ് നടത്തിയത്.

0 Comments