കെ.എസ്.ടി.പി റോഡ് പണി കാഞ്ഞങ്ങാട് പട്ടണത്തില്‍ 15 ദിവസത്തിനകം പൂര്‍ത്തീകരിക്കും

കെ.എസ്.ടി.പി റോഡ് പണി കാഞ്ഞങ്ങാട് പട്ടണത്തില്‍ 15 ദിവസത്തിനകം പൂര്‍ത്തീകരിക്കും

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി  ബസ്റ്റാന്റ് നാലുവരിപാത റോഡ് പണി 15 ദിവസത്തിനകം തീര്‍ക്കാന്‍ ധാരണ. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കെ.എസ്.ടി.പി അ ധികൃതരുമായി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.  കാഞ്ഞങ്ങാട് നഗരത്തിലെ റോഡ് പ്രവര്‍ത്തികള്‍  അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് ചീഫ് എഞ്ചിനീയറുമായും, വകുപ്പ് മന്ത്രിയുമായും നേരിട്ട് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു യോഗം വിളിച് ചേര്‍ത്തതെന്നും സാങ്കേതിക വിദഗ്ധരുടെ അഭിപ്രായ'ങ്ങള്‍ കേട്ട ശേഷമാണ് കേവലം 15 ദിവസം കൊണ്ട് തന്നെ ബാക്കി വരുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീ കരിക്കാന്‍ സാധിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. അഗസ്റ്റ് ഒന്നിനകം  കാഞ്ഞങ്ങാട് നഗരത്തിലെ മുഴുവന്‍ ജോലികളും തീര്‍ക്കുന്നതാണെന്നും അധികൃതര്‍ മന്ത്രിക്ക് ഉറപ്പ്  നല്‍കി. ഇന്റര്‍ലോക്ക് ,സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, ഫുട്ട് പാത്ത് , ബസ് ഷെല്‍ട്ടര്‍  സിഗ്‌നല്‍  സംവിധാനങ്ങളാണ് എനി പൂര്‍ത്തീകരിക്കാനുള്ളത്. ഇതില്‍ ഇന്റര്‍ലോക്ക് സംവിധാനം ഇക്ബാല്‍ ജംഗ്ഷന്‍ മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെയുള്ള  വലത് ഭാഗം പൂര്‍ത്തികരിച്ച് കഴിഞ്ഞു.ബാക്കി വരുന്ന പ്രവര്‍ത്തികള്‍ നിര്‍വഹിച്ചു വരുന്നു. നഗരത്തില്‍ 4 ബസ് വെയിറ്റിoഗ്  സ്റ്റാന്റുകള്‍ സ്ഥാപിക്കുവാനുണ്ട് ഇതിനുള്ള പണികളും വേഗത്തില്‍ ചെയ്ത് തീര്‍ക്കും. രണ്ടര മീറ്റര്‍ വീതിയിലുള്ള ഫൂട്ട് പാത്തിന്റെ നിര്‍മ്മാണമാണ് ഇനി നടക്കാനുള്ള മറ്റൊരു പണി. അതും  ദ്രുതഗതിയില്‍ ചെയ്ത് തീര്‍ക്കുമെന്നും അധിക തര്‍ പറഞ്ഞു.നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്‌നല്‍ ലൈറ്റുകള്‍ കൂടി പ്രവര്‍ത്തന ക്ഷമ മാകേണ്ടതുണ്ട്. കൂടാതെ  450 മീറ്റര്‍ മീഡയന്‍ വര്‍ക്കുകളും പൂര്‍ത്തിയാകേണ്ടതുണ്ട്. 52 ഡബിള്‍ ഹാം സോളാര്‍ ലൈറ്റുകളും നഗരത്തില്‍ സ്ഥാപിക്കേണ്ടതുണ്ട്.ഇതില്‍ 25 എണ്ണം സ്ഥാപിച്ച് കഴിഞ്ഞു.കാഞ്ഞങ്ങാട ്ബി നഗരത്തില്‍ 100 മരത്തൈകള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇനിയും 100 മരത്തൈ കള്‍ കൂടി കെ. എസ്.ടി.പി വെച്ച് പിടിപ്പിക്കുന്നതാണ്.ബി .എസ്.എന്‍.എല്‍.കെ.എസ്.ഇ.ബി. വാട്ടര്‍ അതോറിറ്റി  അധികൃതരുടെ   തര്‍ക്കങ്ങളും ജനങ്ങളുടെയും ചില രാഷ്ടീയ സംഘടനകളുടെ പ്രതിഷേധങ്ങളും കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തികള്‍ വൈകുന്നതിന് കാരണമായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മന്ത്രിയെ കൂടാതെ കെ. എസ്.ടി.പി.പ്രൊജക്ട് മാനേജര്‍ കെ.വി.രഘുനാഥന്‍, കണ്‍ സള്‍ട്ടന്റ കനിത വേല്‍, അസിസ് റ്റ്ന്റ് എഞ്ചിനീയര്‍ പി.മധു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments