കെ.എസ്.ടി.പി റോഡ്: ഒമ്പത് കേന്ദ്രങ്ങളില്‍ ട്രാഫിക് സിഗ്നൽ ലൈറ്റ്

കെ.എസ്.ടി.പി റോഡ്: ഒമ്പത് കേന്ദ്രങ്ങളില്‍ ട്രാഫിക് സിഗ്നൽ ലൈറ്റ്

കാഞ്ഞങ്ങാട്:  കെ.എസ്.ടി.പി റോഡ് പണി അന്തിമഘട്ടത്തിലെത്തി നില്‍ക്കെ സിഗ്‌നല്‍ ലൈറ്റുകള്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള റോഡില്‍ ഒമ്പത് കേന്ദ്രങ്ങളിലാണ് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നത്. ചെമ്മനാട്, മേല്‍പറമ്പ്, കളനാട്, ബേക്കല്‍, പള്ളിക്കര, മഡിയന്‍, കോട്ടച്ചേരി, ആലാമിപ്പള്ളി എന്നിവിടങ്ങളിലാണ് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.

ലൈറ്റുകളുടെ പരീക്ഷണ പ്രവര്‍ത്തി ഈ ആഴ്ചയോടെ പൂര്‍ത്തിയാകും. ബെംഗഌരുവില്‍ നിന്നും സാങ്കേതിക വിദഗ്ദ്ധര്‍ രണ്ട് ദിവസത്തിനകം എത്തുമെന്നും അതിന് ശേഷം സമയക്രമീകരണം സിഗ്‌നല്‍ ലൈറ്റുകളില്‍ നിജപ്പെടുത്തുമെന്നും കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു.

ഇതിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും ട്രാഫിക് പോലീസിന്റെയും സംയുക്ത യോഗം ചേരും. എത്ര സമയമാണ് ക്രമീകരണത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ഈ യോഗത്തിലാണ് തീരുമാനിക്കുക. ഓരോ സിഗ്‌നല്‍ ലൈറ്റിലും അതതു റോഡിന്റെ ഗതാഗത തിരക്ക് നോക്കിയായിരിക്കും സമയ ക്രമീകരണം നടത്തുക.

Post a Comment

0 Comments