മാണിക്കോത്ത്: ഫുട്ബോൾ വേൾഡ് കപ്പ് ആരവത്തിന്റെ ഭാഗമായി എം.എസ്.എഫ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫൈനൽ മാമാങ്ക ദിനത്തിൽ "ഫ്രീ കിക്ക്" ഷൂട്ടൌട്ട് സംഘടിപ്പിച്ചു. പ്രസിഡന്റ് എം.സി.മുർഷിദ് ചിത്താരിയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി പന്തടിച്ച് ഉദ്ഘാടനം ചെയ്തു. എം.പി.നൌഷാദ്,റഊഫ് പാലായി, സലീം ബാരിക്കാട്, നദീർ കൊത്തിക്കാൽ,ഹാരിസ് ചിത്താരി, ഇജാസ് പാലായി, മുർഷിദ്.കെ, ഇംതിയാസ് മാണിക്കോത്ത്, അനസ് തെക്കേപ്പുറം, നസീം മീത്തൽപുരയിൽ, ഇർഷാദ് ചിത്താരി, ഖുൽബുദ്ദീൻ പാലായി, ജംഷീദ് ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു. നിരവധിയാളുകൾ ആവേശത്തോടെ മത്സരിച്ചു.
0 Comments