കാസര്‍കോട്: റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പഞ്ചായത്തുതലത്തിലും നേരിട്ടും സമര്‍പ്പിക്കാന്‍ സാധിക്കാത്ത ഹൊസ്ദുര്‍ഗ് താലൂക്കിലെ അപേക്ഷകര്‍ക്ക് താഴെ പറയുന്ന തീയതികളില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം 23ന് കാഞ്ഞങ്ങാട് നഗരസഭ, 24ന് അജാനൂര്‍, വലിയപറമ്പ പഞ്ചായത്തുകള്‍, 25ന് തൃക്കരിപ്പൂര്‍, മടിക്കൈ പഞ്ചായത്തുകള്‍, 26 ന് പളളിക്കര, പടന്ന, 27ന് പിലിക്കോട്, പുല്ലുര്‍പെരിയ, 28 ന് നീലേശ്വരം നഗരസഭ, 30 ന് ഉദുമ, കയ്യൂര്‍ ചീമേനി, 31ന് ചെറുവത്തൂര്‍ എന്നിവടങ്ങളില്‍ അപേക്ഷ നല്‍കാം. ഈ ദിവസങ്ങളില്‍ അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് അവസരം ഉണ്ടായിരിക്കും. രാവിലെ പത്തു മുതല്‍ നാല് മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.
0 Comments