
കാഞ്ഞങ്ങാട്: വിദ്യാര്‍ഥിയെ കുത്തിക്കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാറപ്പള്ളിയിലെ ഏ.ഉമ്മറിന്റെ മകന് ഷംസീറിനെയാണ് ഇന്നലെ വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ ഉന്നതര്‍ സംരക്ഷിക്കുന്നതിനാല്‍ അറസ്റ്റുചെയ്യുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.പ്രതിക്കെതിരെ അമ്പലത്തറ പോലീസ് ഇന്ത്യന്‍ശിക്ഷാ നിയമം 307,308 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച്ച പാറപ്പള്ളിയിലെ ചായക്കടക്ക് മുമ്പില്‍ വച്ചാണ് ഇയാള്‍ അതിക്രമം നടത്തിയത്. മൂന്നാംമൈലിലെ സെല്സബീല് ഹൗസിലെ അബ്ദുള്ള(21)യ്ക്കാണ് കുത്തേറ്റത്. വാക്കുതര്‍ക്കത്തിനിടെ സോഡാക്കുപ്പിക്കൊണ്ട് കഴുത്തിനും നെഞ്ചത്തും കുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ അബ്ദുള്ള മംഗലാപുരത്ത് സ്വാകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. മംഗ്ലൂരുവില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ അബ്ദുള്ള കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്ത് സഫീറിനൊപ്പം പാറപ്പള്ളിയിലെ ചായക്കടയിലിരിക്കുകയായിരുന്നു. അവിടെയെത്തിയ ഷംസീര്‍ തണുത്ത പാല്പായ്ക്കെറ്റെടുത്ത് തന്റെ മുഖത്ത് വച്ചെന്നും ഇത് ചോദ്യം ചെയ്തതിനാണ് തന്നെ കുത്തിയതെന്നും അബ്ദുള്ള പറഞ്ഞു. സോഡാക്കുപ്പിയെടുത്ത് ആദ്യം സഫീറിന്റെ തലയ്ക്കടിച്ചു. അപ്പോള്‍ തന്നെ സഫീര്‍ ബോധരഹിതനായി. ഇതു കണ്ട അബ്ദുള്ള ഷംസീറിനെ തള്ളി മാറ്റാന്‍ ശ്രമിച്ചു. കുപിതനായ ഷംസീര്‍ പൊട്ടിയ സോഡാക്കുപ്പി കൊണ്ട് അബ്ദുള്ളയെ ഒന്നിലേറെ തവണ കുത്തുകയായിരുന്നു. കുത്തുന്നതിനിടെ സോഡാക്കുപ്പിയുടെ അഗ്രഭാഗം കൊണ്ട് ഷംസീറിന്റെ വിരല്മുറിഞ്ഞിരുന്നു. ഇയാള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ആസ്പത്രിയില്‍ കിടക്കുന്നുണ്ടെന്നറിഞ്ഞിട്ടും പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധം കനത്തിരുന്നു. പോലീസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ നടത്താന്‍ നാട്ടുകാര്‍ ഒരുങ്ങുകയായിരുന്നു. പ്രതിക്കെതിരെ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. മാരകാമായ പരുക്കുണ്ടായിട്ടും അതിനെ നിസ്സാരവത്കരികക്കും പ്രതിയായ ശംസീറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
0 Comments