യുവതിയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതിയായ ഓര്‍ത്തഡോക്‌സ് വൈദികനും അറസ്റ്റില്‍

യുവതിയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതിയായ ഓര്‍ത്തഡോക്‌സ് വൈദികനും അറസ്റ്റില്‍

പത്തനംതിട്ട: കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍. മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി.മാത്യുവിനെയാണ് തിരുവല്ലയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസാണ് ഫാ.ജോണ്‍സണ് എതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കേസില്‍ രണ്ടാം പ്രതി ജോബ് മാത്യു ഇന്നലെ അറസ്റ്റിലായിരുന്നു. ഇദ്ദേഹത്തെ 15 ദിവസത്തേക്ക് തിരുവല്ല കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് ജാമ്യാപേക്ഷ നല്‍കിയെങ്കിലും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനാണ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

ഒന്നാം പ്രതി ഏബ്രഹാം വര്‍ഗീസിനെ കുന്നന്താനത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നിരുന്നു. ഏബ്രഹാം വര്‍ഗീസും മൂന്നാം പ്രതി ജെയ്‌സ് കെ.ജോര്‍ജും ഇപ്പോഴും ഒളിവിലാണ്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയ ഹൈക്കോടതി ഗുരുതരമായ പരാമര്‍ശങ്ങളും നടത്തിയിരുന്നു. ഇതോടെയാണ് പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘം നീക്കം ഊര്‍ജിതമാക്കിയത്. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയെങ്കിലും സഭയും കൈവിട്ടതോടെ രണ്ടാം പ്രതി കീഴടങ്ങുകയായിരുന്നു.

Post a Comment

0 Comments